മംഗളാദേവി ക്ഷേത്രത്തിനായി അവകാശ തര്‍ക്കം: തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 05:11 PM  |  

Last Updated: 28th November 2021 05:11 PM  |   A+A-   |  

kannaki temple dispute

ഫയല്‍ ചിത്രം

 

കുമളി:  ഇടുക്കി കുമളിയിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക്. അടുത്തിടെ കണ്ണകി ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിലെ ശ്രീ മംഗളാദേവി ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റും സുപ്രീം കോടതിയെ സമീപിക്കുന്നത്.

കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980-കളില്‍ തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ ക്ഷേത്രത്തിന്റെ പേരില്‍ ഉടമസ്ഥാവകാശ തര്‍ക്കം ഉടലെടുത്തു.

വിഷയം കോടതി കയറിയതോടെ എല്ലാവര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളില്‍ മംഗളാദേവി ക്ഷേത്രത്തില്‍ നടത്തിയിരുന്ന ചിത്രാപൗര്‍ണമി ഉത്സവം തമിഴ്‌നാടും കേരളവും സംയുക്തമായാണ് നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് കണ്ണകി ക്ഷേത്രത്തിന്റെ പേരില്‍ വീണ്ടും വിവാദങ്ങള്‍ ആരംഭിക്കുന്നത്. ചേരന്‍ ചെങ്കുട്ടുവന്റെ കാലത്ത് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ചരിത്രപരമായി ചേരമര്‍ സമൂഹത്തിന്റെ കുലദൈവ പ്രതിഷ്ഠയാണ് മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രം.