നാളെ കൂടുതല്‍ ശക്തമായ മഴയെന്ന് തമിഴ്‌നാട് വെതര്‍മാന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 16th October 2021 03:08 PM |
Last Updated: 16th October 2021 03:08 PM | A+A A- |

ചിത്രം ട്വിറ്റര്‍
കൊച്ചി: നാളെയും കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശ്ക്തമാവാനാണ് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.
പൊതുവേ മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്‌നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്നു ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു.
Tomorrow numbers are going to be huge huge one from Kerala and also for valparai, Nilgiris (devala-pandalur belt), kanyakumari, nellai ghat areas, Theni ghat areas and Thenkasi ghat areas.
— Pradeep John (Tamil Nadu Weatherman) (@praddy06) October 16, 2021
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.
മേഘവിസ്‌ഫോടനങ്ങള്‍, അതിതീവ്ര മഴ
പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ സംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മഴ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബോട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
ഇടുക്കിയിലും അതിശക്തമായ മഴ തുടരുകയാണ്. ദേവികുളം ഗ്യാപ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. ഇടുക്കിയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ബോട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇടുക്കി തോട്ടം മേഖലകളില്‍ ജോലികള്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് അങ്കമാലിയിലും കാലടിയിലും മലയാറ്റൂര്‍ റോഡിലും വെള്ളം കയറി. മൂവാറ്റുപുഴയിലും വെള്ളക്കെട്ട് രൂക്ഷമായി. തൃശൂരില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. മഴക്കെടുതി ഉണ്ടായാല്‍ ഉടന്‍ 101 ല്‍ വിളിക്കണമെന്ന് ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചു.