രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ; 13 പേരെ കാണാതായി ; തൊടുപുഴയില്‍ കാര്‍ ഒലിച്ചുപോയി പെണ്‍കുട്ടി മരിച്ചു ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും 

സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്


കോട്ടയം : കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍. പ്ലാപ്പള്ളി ഭാഗത്ത് മൂന്നു വീടുകള്‍ ഒലിച്ചുപോയി. 13  പേരെ കാണാതായി. ഇതില്‍ ഒരു വീട്ടിലെ ആറുപേരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. മുണ്ടക്കയം ഇളംകാടിന് സമീപം ഉരുള്‍പൊട്ടലുണ്ടായി. 50 ഓളം വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. മുക്കളവുമായി ബന്ധിക്കുന്ന പാലം തകര്‍ന്നു. 

കാര്‍ ഒഴുക്കില്‍പ്പെട്ടു,  പെണ്‍കുട്ടി മരിച്ചു

കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. ജില്ലയിലെ മലയോരമേഖലകളില്‍ വ്യോമസേന എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ ഭാഗത്താണ് രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന എത്തുക. തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിച്ചു. 

മുണ്ടക്കയം -എരുമേലി ക്രോസ് വേ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയെ വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വകുപ്പുകളും ദുരന്ത നിവാരണത്തിന് മുന്നിട്ടിറങ്ങാനും പിണറായി വിജയന്‍ നിര്‍ദേശിച്ചു. 

അതീവ ജാ​ഗ്രത പാലിക്കാൻ നിർദേശം

വടക്കന്‍ കേരളത്തില്‍ വൈകീട്ടോടെ മഴ ശക്തമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴ കനത്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com