ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നു, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രത തുടരണം

അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു
ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നു, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രത തുടരണം


തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയുണ്ടായേക്കാം എന്ന മുന്നറിയിപ്പ്.

എന്നാൽ അതി തീവ്ര മഴക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.

തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഇടവിട്ട് മഴ ലഭിക്കുന്നു. കോട്ടയം ജില്ലയിൽ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. 

ഇന്നലെ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഇന്ന് തുടരും. കോട്ടയം ഇടുക്കി ജില്ലകളിൽ  കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കരസേന ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, റവന്യൂ അധികാരികൾ, അഗ്നിശമന സേന എന്നിവർ രംഗത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com