മൂന്ന് മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 11:12 AM  |  

Last Updated: 17th October 2021 11:12 AM  |   A+A-   |  

kerala rain

ഫയല്‍ ചിത്രം

 

തിരുവന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടിയോട് കൂടിയ   മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ഇന്ന് മുതല്‍ മഴ കുറയും 

അതേസമയം കേരള തീരത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണ്. ഉച്ചവരെ പരക്കെ മഴ ഉണ്ടാകും. എന്നാല്‍ തീവ്രമഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര അറിയിച്ചു. കേരളത്തില്‍ മണ്‍സൂണ്‍ പിന്മാറായിട്ടില്ല. അതിനാല്‍ നേരിയ മഴ തുടരുമെന്നും അദ്ദേഹം അറിയിച്ചു.