വടകരയിൽ വീടിന് മുന്നിലെ തോട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 04:29 PM  |  

Last Updated: 17th October 2021 04:29 PM  |   A+A-   |  

baby drowned to death

പ്രതീകാത്മക ചിത്രം

 

വടകര: കോഴിക്കോട് വടകര കുന്നുമ്മക്കരയിൽ രണ്ട് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. വീടിന് മുന്നിലെ തോട്ടിലാണ് കുഞ്ഞ് വീണത്. ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്.

ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വരെ മഴ

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയുടേയും വെള്ളക്കെട്ടിന്റേയും സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.