ശനിയാഴ്ച  വരെ നദീതീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച  വരെ നദീതീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
പമ്പാനദി, ഫയല്‍ ചിത്രം
പമ്പാനദി, ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച  വരെ നദീതീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌.

ഭാരതപ്പുഴ, പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ചൊവ്വാഴ്ച 11-25  mm  മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും ബുധനാഴ്ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 -37  mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11-25  mm   മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38-50 mm മഴയും മീനച്ചിലില്‍ 26-37  mm മഴയും അച്ചന്‌കോവിലില്‍ 11 - 25 mm മഴയും ലഭിക്കാന്‍ സാധ്യത.വെള്ളിയാഴ്ച  ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38- 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26- 37mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com