മകൾക്ക് ഓൺലൈൻ ക്ലാസുണ്ട്; ഫോൺ പൊലീസുകാർ വീട്ടിൽ കൊടുക്കണം; കടബാധ്യതയെ തുടർന്ന് ​ഹോട്ടലുടമ ആത്മഹത്യ ചെയ്തു

എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണം.  സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്.
സരിൻ മോഹൻ
സരിൻ മോഹൻ
Updated on
1 min read

കോട്ടയം: ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ കടബാധ്യതയെ തുടർന്ന് ​ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു. സരിൻ മോഹൻ എന്നയാളാണ് ആത്മഹത്യ ചെയ്തത്.  തന്റെ മരണത്തിന് കാരണം സർക്കാറാണെന്ന് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ. ഭാര്യയും രണ്ട് കുട്ടികളുമുള്ള സരിന്റെ ഒരു കുട്ടി ഓട്ടിസം ബാധിതയാണെന്നും കുറിപ്പിൽ പറയുന്നു.  അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായെന്നാണ് സരിൻ കുറിപ്പിൽ പറയുന്നത്. 

എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണം.  സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന്  ഉദാഹരണമാണ് ഞാനെന്നും കുറിപ്പിൽ പറയുന്നു.
സരിന്റെ കുറിപ്പിന്റെ പൂർണരൂപം

ആറ്  മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ, അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും, ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും, ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം, കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല, രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം കൊറോണ പിടിക്കില്ല...  ഇങ്ങനെ പോകുന്നു  തീരുമാനങ്ങള് 

എല്ലാം തകർന്നപ്പോൾ  ലോക്ഡൌൺ എല്ലാം മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി ആറ് വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്
#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ.

എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു 
സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്‌ക്കണം. ഇളയ മകന് ഓട്ടിസം ആണ്  അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. 

RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128

NB:എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ് 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com