ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മൂര്‍ഖനെ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 05:54 PM  |  

Last Updated: 20th October 2021 05:54 PM  |   A+A-   |  

snak_camp

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപായ സ്‌കൂളില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. എടത്വ തലവടി സ്‌കൂളിലെ ദുരിതാശ്വാസ് ക്യാംപില്‍ നിന്നാണ് പാമ്പിനെ കണ്ടത്. നീരേറ്റുപുറത്തെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആറംഗ കുടുംബം ഹൈസ്‌കൂളിലേക്കു താമസം മാറ്റിയിരുന്നു. ക്ലാസ് മുറികള്‍ വെള്ളത്തിലായതോടെ കുടുംബം സ്‌കൂളിന്റെ സ്‌റ്റേജിലേക്കു മാറി.

സ്‌റ്റേജില്‍ ഡസ്‌കുകള്‍ കൂട്ടിയിട്ട സ്ഥലത്തു നിന്നാണു മൂര്‍ഖനെ കണ്ടത്. പാമ്പുപിടിത്തക്കാരനായ പ്രജീഷ് ചക്കുളത്തുകാവ് എത്തി പിടികൂടിയ പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫിസിന് കൈമാറി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണു സ്‌കൂളില്‍ പാമ്പിനെ കണ്ടത്.

ഒന്നര വര്‍ഷമായി തുറക്കാതെ കിടന്ന സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെ ഉപദ്രവം ഉണ്ടാകുമെന്നും, സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.