വി ടി ബല്‍റാം കെപിസിസി വൈസ് പ്രസിഡന്റ്; 23 ജനറല്‍ സെക്രട്ടറിമാര്‍, നിര്‍വാഹക സമിതിയില്‍ 28പേര്‍; ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 08:36 PM  |  

Last Updated: 21st October 2021 09:45 PM  |   A+A-   |  

VT-Balram_(1)

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാര്‍. നിര്‍വാഹക സമിതിയില്‍ 28പേരുണ്ട്. ഡല്‍ഹിയില്‍ എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. 

എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി  തെരഞ്ഞെടുത്തു. അഡ്വ. പ്രതാപചന്ദ്രന്‍ ട്രഷറര്‍. 

ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പട്ട ജമീല, കെ എ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. പത്മജ വേണുഗോപാലിനെയും ഡോ. പിആര്‍ സോനയെയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.

അനില്‍ അക്കര, ജ്യോതികുമാര്‍ ചാമക്കാല, ഡി സുഗതന്‍ എന്നിവരെയും നിര്‍വാാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയര്‍ത്തിയ എ വി ഗോപിനാഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.പത്ത് ശതമാനം മാത്രമാണ് വനിതാ, ദലിത് പങ്കാളിത്തം.