കെ യു സുധീഷ്
കെ യു സുധീഷ്

നായയുടെ തലയിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ചുകയറി; രക്ഷകനായി ഓട്ടോ ഡ്രൈവർ 

ബിസ്കറ്റ് നൽകി നായയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രത്തിൽ മുള്ളു വലിച്ചൂരുകയായിരുന്നു
Published on

തൃശൂർ: നായയുടെ തലയിൽ തറച്ചുകയറിയ മുള്ളൻ പന്നിയുടെ മുള്ള് പറിച്ചെടുത്ത് ഓട്ടോ ഡ്രൈവർ. പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ കെ യു സുധീഷാണ് നായയ്ക്ക് രക്ഷകനായത്. ബിസ്കറ്റ് നൽകി നായയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രത്തിൽ മുള്ളു വലിച്ചൂരുകയായിരുന്നു സുധീഷ്. 

രണ്ട് ദിവസം മുൻപാണ് തലയിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച നിലയിൽ നായയെ കണ്ടത്. പന്തായിൽ ക്ഷേത്ര പരിസരത്ത് നായയെ കണ്ട് പലരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മെഡിക്കൽ ഷോപ്പ് നടത്തുന്ന ദിലീപ് സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. അപകടം പറ്റിയ മൃഗങ്ങളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ കൂടിയാണ് സുധീഷ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com