അടിച്ചത് കറന്റല്ല, ലോട്ടറി! 80 ലക്ഷം രൂപ കെഎസ്ഇബി ജീവനക്കാരന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th October 2021 08:01 AM |
Last Updated: 25th October 2021 08:01 AM | A+A A- |

ഫയല്‍ ചിത്രം
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കെഎസ്ഇബി ജീവനക്കാരന്. പാലാ കെഎസ്ഇബി ഓഫിസിലെ ഓവർസിയർ ടി കെ സിജുവിനാണ് (47) ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. സിജു എടുത്ത കെ.എച്ച്. 300004 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഉച്ചയ്ക്ക് ടിക്കറ്റെടുത്തു വൈകിച്ച് ഭാഗ്യമടിച്ചു
18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസീസിൽ നിന്ന് ടിക്കെറ്റെടുത്തത്. വൈകിട്ടോടെ ഫലം അറിഞ്ഞു. ഭാര്യ: ലീമ. മകൻ: അനന്തകൃഷ്ണൻ.
രണ്ടാം സമ്മാനം KF 832573
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. KF 832573 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. KA 234832, KB 296780, KC 614217, KD 233499, KE 529827, KF 105815, KG 875703, KH 628848, KJ 599019, KK 862689, KL 800880, KM 677657 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ. ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.