കോഴിമുട്ട തിരയാൻ വിറകു പുരയിൽ കയറി; തിരച്ചിലിനിടെ പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 07:00 AM  |  

Last Updated: 25th October 2021 07:00 AM  |   A+A-   |  

biju

സുകുമാരൻ നായർ

 

കോട്ടയം: കോഴിമുട്ട എടുക്കുന്നതിനായി വിറകുപുരയിൽ തിരയുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

തടിക്കഷണങ്ങളുടെ ഇടയിൽ തിരയുമ്പോൾ കടിയേറ്റു

തടിക്കഷണങ്ങളുടെ ഇടയിൽ തിരച്ചിൽ നടത്തുന്നതനിടെയാണ് ബിജുവിന് പാമ്പിന്റെ കടിയേറ്റത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് ബിജു. 

പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു. സംസ്കാരം നടത്തി. 

ഭാര്യ: മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീന. മകൻ: അതുൽ കൃഷ്ണ. (വിദ്യാർഥി, എസ്കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).