പിറകിലൂടെ വന്ന് വലിച്ചിട്ട് അജ്ഞാതന്‍; വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു

തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി: മലപ്പുറത്ത് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. കൊണ്ടോട്ടി കോട്ടൂക്കരയിലാണ് സംഭവം. ഓടി രക്ഷപെട്ട യുവതി പരസരത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. 

ഇരുപത്തിയൊന്നുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. 
ബലാത്സംഗ ശ്രമം തടുത്തപ്പോൾ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് പെൺകുട്ടി. 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാൽ തിരിച്ചറിയാനവുമെന്ന് പെൺകുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com