കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടല്‍, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കനത്തനാശനഷ്ടം, ഓട്ടോറിക്ഷ ഒലിച്ചുപോയി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 05:34 PM  |  

Last Updated: 28th October 2021 05:34 PM  |   A+A-   |  

LANDSLIDE IN KOTTAYAM

ഉരുള്‍പൊട്ടല്‍ ഉണ്ടായ എരുമേലി ഏയ്ഞ്ചല്‍വാലി, ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം: കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.

ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍ വാലി ജംഗ്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്.സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും മലവെള്ളം ഇരച്ചുകയറി.വീട്ടിലെ സാധനങ്ങള്‍ ഒലിച്ചുപോകുന്ന സ്ഥിതി ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

പല വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ട്. റോഡുകള്‍ കല്ലുകള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ്. ഇന്നും കനത്തമഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്തമഴ കണക്കിലെടുത്ത് നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.