പ്ലസ് വൺ: 'എല്ലാവർക്കും സീറ്റ് ഉറപ്പ്'; ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തിങ്കളാഴ്ച മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2021 06:14 PM  |  

Last Updated: 29th October 2021 06:33 PM  |   A+A-   |  

plus one admission

ഫയല്‍ ചിത്രംതിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ. നവംബർ 1,2,3 തിയതികളിൽ പ്രവേശനം നടക്കുമെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. 

നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. മന്ത്രിസഭായോഗത്തിലെ തീരുമാനം അനുസരിച്ച് വർധിത സീറ്റിലേക്ക് സ്​കൂൾ/ കോമ്പിനേഷൻ ട്രാൻസ്​ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്​ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്​ഫർ അഡ്​മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും.

ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.