ബൈക്ക് അപകടത്തില്‍ നവവധു മരിച്ചു; ഭര്‍ത്താവിന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 04:44 PM  |  

Last Updated: 31st October 2021 05:05 PM  |   A+A-   |  

greeshma

ഗ്രീഷ്മ


കൊടുങ്ങല്ലൂര്‍: ബൈക്ക് അപകടത്തില്‍ നവവധു മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. ശ്രീനാരായണപുരം ശംഖുകുളങ്ങര കാവിന് സമീപം കളത്തിപറമ്പില്‍ ബിജുവിന്റെ ഭാര്യ ഗ്രീഷ്മ (24)യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം ദേശീയപാതയില്‍ ചന്തപ്പുര സെന്റ് തോമസ് ദേവാലയ പരിസരത്തായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ഗ്രീഷ്മയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയില്‍ മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബിജു ചികിത്സയിലാണ്. പത്ത് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.