ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം; ​ഗുരുവായൂർ ന​ഗരസഭക്ക് ഒന്നാം സ്ഥാനം

ഈ സാമ്പത്തിക വർഷം നഗരസഭയുടെ ബജറ്റ് വിഹിതമായ 13.25 കോടി രൂപയും സ്പിൽ ഓവർ പദ്ധതികളും ഉൾപ്പടെ 14.85 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്

തൃശൂർ: 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതി നിർവഹണത്തിൽ 112.08 ശതമാനം (സ്പിൽ ഓവർ ഉൾപ്പടെ) പൂർത്തീകരണത്തോടെ ഗുരുവായൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാമതായി. രണ്ടാമതുളള കൊടുങ്ങല്ലൂർ നഗരസഭയേക്കാൾ 7 ശതമാനം അധികമാണിത്. 

ഈ സാമ്പത്തിക വർഷം നഗരസഭയുടെ ബജറ്റ് വിഹിതമായ 13.25 കോടി രൂപയും സ്പിൽ ഓവർ പദ്ധതികളും ഉൾപ്പടെ 14.85 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തുടർച്ചയായി രണ്ടാം വർഷമാണ് ഗുരുവായൂർ നഗരസഭ പദ്ധതി വിഹിതം നൂറു ശതമാനം നേട്ടം കൈവരിക്കുന്നത്. 

ഉത്പ്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലെ വികസന പദ്ധതികളാണ് നഗരസഭ നടപ്പിലാക്കിയത്. നഗരസഭയിലെ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തന ഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചതെന്ന് ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com