അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്, 75,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 05:15 PM  |  

Last Updated: 02nd April 2022 05:15 PM  |   A+A-   |  

manjeri_court

ഫയല്‍ ചിത്രം

 

മലപ്പുറം: മലപ്പുറം കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയായ കുട്ടിയെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ