ലമൺ ജ്യൂസും 'പൊള്ളും'- ചെറുനാരങ്ങ വിലയും കുതിക്കുന്നു; കിലോയ്ക്ക് 200

വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വില വർധിക്കാറുണ്ടെങ്കിലും സമീപ വർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല
lemon
lemon

കൊച്ചി: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയും കുതിക്കുന്നു. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതും മൂലമാണ് വില കുതിച്ചുയർന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില കൂടിയത്. 50- 60 രൂപ നിലവാരത്തിൽ നിന്നാണ് ഈ കുതിപ്പ്.

വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വില വർധിക്കാറുണ്ടെങ്കിലും സമീപ വർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടി വിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമൺ ജ്യൂസ് വിൽപ്പന പലയിടത്തും നിർത്തിവെച്ചു. 

വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങാ വെള്ളത്തെ പൊതുവെ കാണുന്നത്. താപനില കൂടുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്താനും ചെറുനാരങ്ങ സഹായിക്കും. ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ചെറുനാരങ്ങ വില 200 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നിട്ടുണ്ട്.

വായിക്കാം ഈ വർത്ത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com