‘കേരളത്തിലെ ഭൂമിക്കടിയിൽ വെള്ളമല്ലേ, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?; സജി ചെറിയാൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 08:29 AM  |  

Last Updated: 02nd April 2022 08:34 AM  |   A+A-   |  

saji cheriyan SILVERLINE

സജി ചെറിയാന്‍/ഫയല്‍

 

ആലപ്പുഴ; സിൽവർലൈനിൽ വിചിത്ര പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത് എന്നായിരുന്നു സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പുകളെ പരാമർശിച്ചുകൊണ്ട് സജി ചെറിയാൻ ചോദിച്ചത്. 

ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 

'40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്നു നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റർ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റർ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാസർകോട് – തിരുവനന്തപുരം 2 മണിക്കൂർ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിർത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകു.'- സജി ചെറിയാൻ പറഞ്ഞു.