കണ്ണൂരില്‍ നിന്ന് ഗോവയിലേക്ക് ട്രിപ്പ്, വിദ്യാര്‍ഥികളുടെ യാത്രക്കിടെ ബസിന് തീപിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 08:24 AM  |  

Last Updated: 02nd April 2022 08:24 AM  |   A+A-   |  

bus_fire_goa


പനാജി: കേരളത്തിൽ നിന്നും ​ഗോവയിലേക്ക് വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു.  ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വച്ചാണ് ബസിന് തീപിടിച്ചത്. ആർക്കും പരിക്കില്ല. ബസ് പൂർണ്ണമായും കത്തി നശിച്ചു. 

കണ്ണൂർ മാതമംഗലം ജെബീസ് കോളജ് വിദ്യാർ‍ഥികളുടെ ​ഗോവയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. പ്രദേശിക ടൂറിസ്റ്റ് ബസിലാണ് ഗോവയിലേക്ക് ടൂർ പോയത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. 

എഞ്ചിനിൽ നിന്ന് പുക വരുന്നത് മറ്റ് വാഹന ഡ്രൈവർമാർ അറിയിച്ചു

ഓൾഡ് ഗോവയിൽ ബസ് എത്തിയപ്പോൾ എഞ്ചിനിൽ നിന്ന് പുക വരുന്നത് മറ്റ് വാഹന ഡ്രൈവർമാർ അറിയിച്ചിരുന്നു. എന്നാൽ ഡ്രൈവർ അത് ശ്രദ്ധിച്ചില്ല. വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങി. ഇതോടെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.