ശബരിഗിരി പദ്ധതിയുടെ ജനറേറ്റര്‍ കത്തി; 60 മെഗാവാട്ട് ഉത്പാദനം കുറയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2022 12:49 PM |
Last Updated: 02nd April 2022 12:49 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജനറേറ്ററില്‍ തീപിടിത്തം. ആറാം നമ്പര്‍ ജനറേറ്ററാണ് കത്തിയത്. ഇതുവഴി 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തീ പടരുന്നതു ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു തീ അണച്ചു. ഒരു വര്‍ഷം മുന്‍പും ആറാമത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ആകെ ആറ് ജനറേറ്ററാണുള്ളത്. ഇതില്‍ നാലാമത്തെ ജനറേറ്റര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ഇതുവഴി 55 മെഗാവാട്ടിന്റെ ഉല്‍പാദനക്കുറവാണ് ഉണ്ടായത്.
കാലപ്പഴക്കം മൂലമാണു പ്രശ്‌നമുണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു. ഒരു മാസം അറ്റകുറ്റപ്പണിക്കു വേണ്ടിവരുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കീം പ്രവേശന പരീക്ഷ ഇനി ഓണ്‍ലൈന്‍; മാറ്റം അടുത്ത വര്‍ഷം മുതല്‍