നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ രണ്ടു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 10:45 AM  |  

Last Updated: 02nd April 2022 10:45 AM  |   A+A-   |  

kodungallur_1

കോഴിയെ ബലിയറുത്തവരെ പൊലീസ് പിടികൂടുന്നു

 

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജന്തു ബലി നിരോധന നിയമപ്രകാരം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണിയാഘോഷത്തിന് കോഴിയെ ബലിയറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന നിരോധനം മറികടന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോഴിയെ ബലിയറുത്തിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കോഴിയെ അറുത്തത്. വടക്കെ നടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ടയർ പഞ്ചറായ നിലയിൽ, കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമം