വിഷു , ഈസ്റ്റർ: 24 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി, 13ന് എറണാകുളത്തേക്ക് 8 സ്പെഷൽ സർവീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 01:35 PM |
Last Updated: 03rd April 2022 01:35 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ഈസ്റ്റർ–വിഷു പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. എറണാകുളത്തേക്ക് എട്ടും കണ്ണൂർ കോട്ടയം എന്നിവിടങ്ങളിലേക്ക് നാലും തൃശൂരേക്ക് മൂന്നു സർവീസും സ്പെഷ്യലായി നടത്തും.
ഏപ്രില്‍ 13ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ് പ്രഖ്യാപിച്ചത്.പാലക്കാട്–2, കോഴിക്കോട്–1, തിരുവനന്തപുരം–1, വടകര–1 ഉൾപ്പെടെ സ്പെഷൽ സർവീസുകളുണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു.
എറണാകുളത്തേക്ക് 13ന് മൈസൂരുവിൽനിന്നു ഒരു സർവീസും ബെംഗളൂരുവിൽനിന്നു 7 ബസുകളുമുണ്ടാകും. ബെംഗളൂരുവിൽ നിന്നുള്ള സ്പെഷലുകളിൽ എല്ലാം കൂടി ഇനി 19 സീറ്റുകൾ ബാക്കിയുണ്ട്. http://www.ksrtc.in വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.