ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ  ഫാനിന്‍റെ വയർ കുരുങ്ങി; ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 07:54 AM  |  

Last Updated: 04th April 2022 07:54 AM  |   A+A-   |  

baby died

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: ഉറക്കത്തിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. 

എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

തല ലിഫ്റ്റില്‍ കുടുങ്ങി; കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു