നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് ജാമ്യം, ഇനി ജയിലില്‍ പള്‍സര്‍ സുനി മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 12:01 PM  |  

Last Updated: 04th April 2022 12:01 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാംപ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിക്കുമ്പോള്‍, മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളാണ് വിജീഷ്. ഇതോടെ, കേസില്‍ പള്‍സര്‍ സുനി ഒഴികെ ബാക്കിയെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. 

വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷ് ആവശ്യപ്പെട്ടത്. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടി.

സാക്ഷിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.പരാതിക്കാരനെ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി തള്ളിയത്.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ വിന്‍സന്റ്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ െൈക്രബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. സാഗറിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്തകൂടി വായിക്കാം

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം
 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്