'നിഷ്‌കളങ്ക ഭക്തിയുടെ നിറകുടം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 08:29 AM  |  

Last Updated: 04th April 2022 08:35 AM  |   A+A-   |  

Chief Minister Pinarayi Vijayan

ഫയല്‍ ചിത്രം

 

കാസര്‍കോട്: മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ടുള്ള വ്യവസായ വകുപ്പിന്റെ അനൗണ്‍സ്‌മെന്റിനെതിരെ വിമര്‍ശനം. കാസര്‍കോട് വ്യവസായ വകുപ്പിന്റെ കെ എല്‍-ഇഎംഎല്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. 

നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാന്‍ കഴിയൂ എന്ന സന്ദേശം ഉണര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു എന്നായിരുന്നു അനൗണ്‍സ്‌മെന്റ്. 

ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ചേരാത്ത വാക് പ്രയോഗങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

'ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോ'; വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി