മൂന്ന് ദിവസം ഇടിയോട് കൂടിയ മഴ; ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2022 07:06 AM |
Last Updated: 04th April 2022 07:12 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. അടുത്ത ബുധനാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
പെട്രോൾ 116 രൂപയിലേക്ക്; 102 രൂപ കടന്ന് ഡീസൽ വില; ഇന്നും കൂടി