ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍; അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജി ആര്‍ അനില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2022 05:48 PM |
Last Updated: 04th April 2022 05:48 PM | A+A A- |

മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്
തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്സവ സീസണ്‍ പ്രമാണിച്ച് കൃത്രിമ വിലക്കയറ്റം ചിലര്‍ സൃഷ്ടിക്കുന്നത് പതിവാണ്. ഇതിന് തടയിടാനാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജി ആര്‍ അനില്‍ അറിയിച്ചു.
ഇതിനായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും. സ്‌ക്വാഡുകള്‍ പെട്രോള്‍ പമ്പുകള്‍, കടകള്‍ ഉള്‍പ്പെടെ എല്ലായിടത്തും പരിശോധന നടത്തും. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലവിവരപ്പട്ടികയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു വാര്‍ത്ത കൂടി
തലസ്ഥാന നഗരത്തില്‍ പെരുമഴയും കാറ്റും; വരും മണിക്കൂറുകളില്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ് (വീഡിയോ)