വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 03:15 PM  |  

Last Updated: 04th April 2022 03:15 PM  |   A+A-   |  

kunnamkulam_mdma

മയക്കുമരുന്നുമായി പിടിയിലായവര്‍

 

തൃശൂര്‍: 160 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ കുന്നംകുളത്ത് അറസ്റ്റില്‍. പഴഞ്ഞി കോട്ടോല്‍ തായംകുളം ജാഫര്‍ (25), കുന്നംകുളം കരിക്കാട് കരുമത്തില്‍ വീട്ടില്‍ സുധീഷ് (22) എന്നിവരാണ് പിടിയിലായത്. 

കുന്നംകുളം എസ്എച്ച്ഒ വിസി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ഞായരാഴ്ച രാത്രി 10.30 ഓടെ പാറേമ്പാടത് വെച്ച് പ്രതികള്‍ പിടിയിലായത്. ബൈക്കില്‍ കുന്നംകുളത്തേക്ക് വരികയായിരുന്നു ഇവര്‍. തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോള്‍ ഇവരുടെ കയ്യില്‍ നിന്നും 10.8 ഗ്രാം എംഡിഎംഎ പിടികൂടുകയും കൂടുതല്‍ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ജാഫര്‍ വില്‍പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 150 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയുമായിരുന്നു. 

ഇവര്‍ക്ക് മയക്കു മരുന്ന് നല്‍കിയത് ചങ്ങരംകുളം ആലംകോട് വലിയകത്ത് മുഹമ്മദ് അജ്മലും ജേഷ്ഠനായ കബീറുമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അജ്മലിനെയും അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം അജ്മലിന്റെ കയ്യില്‍ നിന്നും 50 ഗ്രാം എംഡിഎംഎ പൊന്നാനി എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസമാണ് അജ്മല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 

കുന്നംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്നിനെതിരെ അതിശക്തമായ പരിശോധനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്.ഡി, ഷക്കീര്‍ അഹമ്മദ്, ഗോപിനാഥന്‍, സിപിഒ സന്ദീപ്.സിബി, ഗഗേഷ്, നിബു രമണന്‍ തൃശൂര്‍ സിറ്റി ഡാന്‍സാഫ് ടീമിലെ അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ സുവൃത കുമാര്‍, രാഗേഷ്, സീനിയര്‍ സിപിഒ പളനിസ്വാമി, സിപിഒ മാരായ സുജിത്കുമാര്‍. ശരത്, വിപിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് ജാമ്യം, ഇനി ജയിലില്‍ പള്‍സര്‍ സുനി മാത്രം

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
JOIN
സമകാലിക മലയാളം വാട്ടസ്ആപ്പ് ഗ്രൂപ്പ്