വി ഡി സതീശന്‍-ഐഎന്‍ടിയുസി പോര്: കെപിസിസി ഇടപെടുന്നു; ചന്ദ്രശേഖരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2022 09:19 AM |
Last Updated: 04th April 2022 09:19 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുന്നു. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തും.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്ന സതീശന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വി ഡി സതീശനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
വി ഡി സതീശന്റെ പരാമര്‍ശത്തിലുള്ള ഐഎന്‍ടിയുസിയുടെ അതൃപ്തി ചന്ദ്രശേഖരന്‍ കെപിസിസി നേതൃത്വത്തെ അറിയിക്കും. അതേസമയം പ്രശ്‌നം തീര്‍ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെടും. സതീശനെതിരായ പ്രതിഷേധങ്ങള്‍ നിര്‍ത്താനും സുധാകരന്‍ നിര്‍ദേശം നല്‍കിയേക്കും.
പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇന്ന് സതീശനെതിരെ തുറന്നടിക്കാനായിരുന്നു ഐഎന്‍ടിയുസിയുടെ നീക്കം. പന്ത്രണ്ടരക്ക് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഒത്തുതീര്‍പ്പിന് സാധ്യത തേടി കെ സുധാകരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കാം