കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണു, രണ്ടു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 03:51 PM  |  

Last Updated: 05th April 2022 04:17 PM  |   A+A-   |  

kannur accident

കണ്ണൂരില്‍ തകര്‍ന്നുവീണ വീട്‌

 

കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബീം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.

ബീം ദേഹത്ത് വീണതിനെ തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാല്‍ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗുരുതരമായി പരിക്കേറ്റ
കൃഷ്ണന്‍ മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാം; 2 മാസം തടവിലിട്ട കേസ് വ്യാജം; രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ