എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാം; 2 മാസം തടവിലിട്ട കേസ് വ്യാജം; രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 02:57 PM |
Last Updated: 05th April 2022 02:57 PM | A+A A- |

ഹൈക്കോടതി/ഫയല്‍
കൊച്ചി: വാറ്റുചാരായം പിടിച്ചതിന് രണ്ടുപേരെ രണ്ടുമാസം തടവിലിട്ട കേസ് വ്യാജമെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശികളായ രണ്ടുപേര്‍ക്ക് 2.5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. തുക എക്‌സൈസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അകാരണമായ തടവ് ഉണ്ടാക്കാവുന്ന മാനസികാഘാതം വലുതാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' എന്ന വള്ളത്തോളിന്റെ വരികളും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാനാവുമെന്നാതാണ് സ്ഥിതി. അന്‍പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കണം. ഇതിന് കമ്മീഷനെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഈ വാര്‍ത്തകൂടി വായിക്കാം
'ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ'; സിപിഎം ഉപാധിയെ പരിഹസിച്ച് കെ സുധാകരന്‍