കൊച്ചി: വാഹനങ്ങളിൽ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാൻ പ്രത്യേക പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്. 'ഓപ്പറേഷൻ ഫോക്കസ്' എന്ന പേരിലാണ് രാത്രികാല സ്പെഷ്യൽ ഡ്രൈവ്. രാത്രി എട്ട് മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് പരിശോധന. ഇന്നും 8, 12 തിയതികളിലുമാണ് പ്രത്യേക രാത്രികാല പരിശോധന നടക്കുക.
ഇരുചക്രവാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ പരിശോധിക്കണമെന്നാണ് നിർദേശം. 12 സംഘങ്ങളെ ഇതിനായി നിയോഗിച്ചു. ഓരോ സ്ക്വാഡിനും രണ്ട് ഉദ്യോഗസ്ഥർ വീതം നേതൃത്വം നൽകും. വാഹനങ്ങളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബ്, ലേസർ, പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തുടങ്ങിയവ പരിശോധനയിൽ പിടികൂടും.
ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളിൽ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകൾ ഫിറ്റിമെഗസുകൾ, ഉപകരണങ്ങൾ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കിൽ വാഹന ഉടമയുടെ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കാൻ നിർദ്ദേശം നൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരത്തിൽ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്കുള്ള നിർദേശത്തിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ: ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി: ഏപ്രിൽ 3 മുതൽ മേയ് 31 വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates