'ഈ കൊള്ള എന്നവസാനിക്കും'; നാളെയും ഇന്ധനവില കൂടും; പെട്രോള്‍ 117 കടക്കും, ഡീസല്‍ 104ലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 09:38 PM |
Last Updated: 05th April 2022 09:57 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ബുധനാഴ്ചയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കുടും. ഇന്നും ഇന്ധന വില സമാനമായ രീതിയില്‍ കൂടിയിരുന്നു
12 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.89 രൂപയാണ്, ഡീസലിന് 10 രൂപയിലധികമായി. പുതിയ വില നാളെ പ്രാബല്യത്തില്‍ വരും.
ഇതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 കടക്കും. ഡീസല്‍ വില 104ലേക്ക് എത്തും. മാര്‍ച്ച് 22ന് ശേഷം ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില ഉയരുന്നത്.
ഈ വാര്‍ത്ത വായിക്കാം
പലകുറി ആവശ്യപ്പെട്ടിട്ടും കേന്ദ്രം പണം തരുന്നില്ല; ശമ്പളത്തിനുപോലും പ്രതിസന്ധി വരാം: ധനമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ