പലകുറി ആവശ്യപ്പെട്ടിട്ടും കേന്ദ്രം പണം തരുന്നില്ല; ശമ്പളത്തിനുപോലും പ്രതിസന്ധി വരാം: ധനമന്ത്രി

ഈ സാഹചര്യത്തിലും ഉള്ള നികുതി കുറക്കാമോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കെന്‍ ബാലഗോപാല്‍/ഫയല്‍
കെന്‍ ബാലഗോപാല്‍/ഫയല്‍


കൊല്ലം: കേന്ദ്രം തരേണ്ട പണം തരാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ പോലും പ്രതിസന്ധിയുണ്ടാകുമോയെന്ന് സംശയമുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മിനിമം നികുതി മാത്രമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു

പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിനുള്ള പണം തരാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറക്കാമോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അതേസമയം, കെഎസ്ആര്‍ടിസി ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. 
പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്, പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക്ചെലവിനുള്ള പണംകണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം 2000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഡിസംബറിലെ ഡീസല്‍ വിലയുമായി തട്ടിച്ച് നോക്കിയാല്‍ 38 രൂപയാണ് വ്യത്യാസം. അങ്ങനെ വരുമ്പോഴാണ് 40 കോടിയുടെ അധിക ചെലവുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടേത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളത്. ടിക്കറ്റ് വര്‍ധനവിലൂടെ കെഎസ്ആര്‍ടിസിക്ക് എത്ര അധികവരുമാനം ഉണ്ടാകാനാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.കേരളത്തിന്റെ ചരിത്രത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പോലെ പണം കെഎസ്ആര്‍ടിസിക്ക് ഒരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും ഇങ്ങനെ പോയാല്‍ ഒരുവര്‍ഷം 500കോടി രൂപ അധികം കണ്ടേത്തേണ്ടിവരുമെന്നും ആന്റണി രാജു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com