'വിചാരണ അടുത്തെങ്ങും തീരില്ല'; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് പള്‍സര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു
പള്‍സര്‍ സുനി/ഫയല്‍
പള്‍സര്‍ സുനി/ഫയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. നാലാം പ്രതി വിജീഷിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് നീക്കം. മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് പള്‍സര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. മറ്റു പ്രതികള്‍ക്കെല്ലാം വിവിധ കോടതികളില്‍നിന്നായി ജാമ്യം ലഭിച്ചു. ജയിലില്‍ ശേഷിച്ചിരുന്ന നാലാംപ്രതി വിജീഷിന് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം നല്‍കിയത്. 

വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷ് ആവശ്യപ്പെട്ടത്. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടി. ഇതേ വാദങ്ങള്‍ തന്നെയാണ് പള്‍സര്‍ സുനിയും ഉന്നയിച്ചിട്ടുള്ളത്. വിചാരണ അടുത്തെങ്ങും തീരുമെന്നു കരുതുന്നില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.

സാക്ഷിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.പരാതിക്കാരനെ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി തള്ളിയത്.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ വിന്‍സന്റ്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍െൈ ക്രബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. സാഗറിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com