299 രൂപയ്ക്കു ചുരിദാറെന്ന് പരസ്യം, ഓൺലൈനിൽ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടി; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 07:47 AM  |  

Last Updated: 05th April 2022 07:49 AM  |   A+A-   |  

ONLINE fraud case

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: ഓൺലൈനിലൂടെ ചുരിദാർ ടോപ്പ് ഓർഡർ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ജാർഖണ്ഡ് ദിയോഗാർ ജില്ല സ്വദേശിയായ അജറുദ്ദീൻ അൻസാരി(28) ആണ് അറസ്റ്റിലായത്. ഇയാളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു. 

ശ്രീകണ്ഠപുരം എള്ളരിഞ്ഞി സ്വദേശി രജനയുടെ എസ്ബിഐ എക്കൗണ്ടിൽ നിന്നാണു പണം തട്ടിയത്. 299 രൂപയ്ക്കു ചുരിദാർ ലഭിക്കുമെന്നു സമൂഹ മാധ്യമത്തിൽ പരസ്യം കണ്ടാണ് രജന പരസ്യത്തിൽ നൽകിയിരുന്ന കമ്പനി നമ്പറിൽ ബന്ധപ്പെട്ടത്. പിന്നാലെ എസ്ബിഐ ശ്രീകണ്ഠപുരം ശാഖയിലെ രജനയുടെ അക്കൗണ്ടിൽ നിന്ന് ആറ് തവണമായി പണം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം. 

150ലേറെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ തിരിച്ചറിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ: ഓട്ടോ മിനിമം ചാർജ് ദൂരം വർധിപ്പിക്കില്ല; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്