ടോള്‍ കടക്കാന്‍ 50 ട്രിപ്പിന് 10500 രൂപ; പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 06:54 AM  |  

Last Updated: 07th April 2022 06:57 AM  |   A+A-   |  

panniyankara

ഫയല്‍ ചിത്രം


തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പാലക്കാട് – തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ഇന്ന് പണിമുടക്കുന്നത്. പന്നിയങ്കര ടോൾ പ്ലാസയിലെ അമിത നിരക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായാണ് ബസ് ഉടമകളുടെ വാദം. 

പതിനായിരത്തി അഞ്ഞൂറ് രൂപയാണ് 50 ട്രിപ്പുകൾക്ക് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്. 150 ഓളം ബസുകൾ പണിമുടക്കിൽ പങ്കെടുക്കും. ടോൾ നിരക്ക് കുറയ്ക്കണം എന്ന ആവശ്യവുമായി ടോൾ പ്ലാസയ്ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. 

ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക്

കഴിഞ്ഞ ദിവസം ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകൾ ടോൾ നിരക്കിനെതിരെ പ്രതിഷേധിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടി വരുന്നത്. 

വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് നൽകേണ്ട ടോൾ നിരക്ക് 90 രൂപ. ഇരുഭാഗത്തേക്കും പോകാൻ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാൻ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ് നിരക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ 'പടയപ്പ', ചില്ല് പൊട്ടിച്ചു; മനസ്സാന്നിധ്യം കൈവിടാതെ ബസ് ഡ്രൈവര്‍- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ