ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 03:25 PM |
Last Updated: 07th April 2022 03:25 PM | A+A A- |

ശ്രീനിവാസന്‍, ഫയല്‍ ചിത്രം
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.
കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
ഈ വാര്‍ത്ത വായിക്കാം
കെവി തോമസ് വഴിയാധാരമാകില്ല; പാര്‍ട്ടി വിട്ടുവന്നാല്‍ സഹകരിപ്പിക്കും; കോടിയേരി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ