ബി രാമന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കണം; നടിയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 04:27 PM  |  

Last Updated: 07th April 2022 04:27 PM  |   A+A-   |  

bar council issues notice

ദിലീപ്/ ഫയൽ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ നോട്ടീസ് അയ്ക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. നടിയുടെ പരാതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ മറുപടി നല്‍കണമെന്ന് ബാര്‍കൗണ്‍സില്‍ നിര്‍ദേശിച്ചു.

ആദ്യം നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുതിയ പരാതി നല്‍കുകയായിരുന്നു. ബി രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നടി കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. 

അഭിഭാഷകരുടെ പ്രവൃത്തി അഭിഭാഷക വൃത്തിക്കു ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ


എംഎല്‍എയുടെ പരാതി 'ഏറ്റു'; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ