കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 08:06 AM  |  

Last Updated: 09th April 2022 08:37 AM  |   A+A-   |  

mob_attack12

പ്രതീകാത്മക ചിത്രം

 

കൊല്ലം: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കോട്ടപ്പുറം സ്വദേശി ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  

ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. ഈ പണം തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് മൂവർ സംഘം അനീഷിനെ ആക്രമിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 

ഈ വാർത്ത വായിക്കാം: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ