വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതിനെ ചൊല്ലി തര്‍ക്കം; ഡ്രൈവര്‍ക്ക് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 03:33 PM  |  

Last Updated: 09th April 2022 05:04 PM  |   A+A-   |  

assault

ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സുഹൃത്തുക്കള്‍

 

തിരുവനന്തപുരം: മടവൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. വളര്‍ത്തുനായയെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മടവൂര്‍ സ്വദേശി രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രാഹുലിന്റെ സുഹൃത്തുക്കള്‍ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പൊലീസ് പിടികൂടി.

ഇന്നലെ വൈകീട്ടാണ് സംഭവം. വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഓട്ടോയില്‍ നായയെ കയറ്റുന്നത് അഭിജിത്ത് തടഞ്ഞു. ഇത് മര്‍ദ്ദനത്തില്‍ കലാശിച്ചതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് വൈകീട്ട് മടവൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ പ്രതികള്‍ രാഹുലിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ രാഹുലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു. 
അഭിജിത്തും ദേവജിത്തും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടിവീഴും; പൊലീസ് പരിശോധന പുനരാരംഭിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ