മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടിവീഴും; പൊലീസ് പരിശോധന പുനരാരംഭിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 02:45 PM  |  

Last Updated: 09th April 2022 02:45 PM  |   A+A-   |  

POLICE1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം ഇന്നാണ് ഡിജിപി നൽകിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുനനു. കോവിഡ് സാഹചര്യങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കർശനമാക്കും. 

രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്കും സാമൂഹിക അകലവും തുടർന്ന് കൂടുതൽ ഇളവുകൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പിന്നാലെയാണ് ‍ഡിജിപിയുടെ നിർദ്ദേശം. 

ഈ വാർത്ത വായിക്കാം

യൂത്ത് കോണ്‍ഗ്രസ് ബി നേതാവ് വെട്ടേറ്റു മരിച്ചു; കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ