യൂത്ത് കോണ്‍ഗ്രസ് ബി നേതാവ് വെട്ടേറ്റു മരിച്ചു; കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 10:34 AM  |  

Last Updated: 09th April 2022 10:34 AM  |   A+A-   |  

manoj

കൊല്ലപ്പെട്ട മനോജ്

 

കൊല്ലം: കൊല്ലം കോക്കാട് ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്.  കൊല്ലം കോക്കാട് ശിവക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. 

വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 

യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് മരിച്ച മനോജ്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. 


ഈ വാര്‍ത്ത കൂടി വായിക്കാം

'എനിക്കു നിങ്ങളെ ഭയമാണ്'; കാവ്യയുടെ ഫോണ്‍സംഭാഷണം ക്രൈംബ്രാഞ്ചിന്; നടിയെ മനഃപൂര്‍വം കേസിലേക്ക് വലിച്ചിഴയ്ക്കുന്നോയെന്ന് സംശയം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ