കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ ഡി കോസ്റ്റ, ആന്റണി സെബാസ്റ്റ്യന്‍ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്.
അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ച പ്രതിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മറ്റൊരു പ്രതി കോടതിയില്‍ ഹാജരാക്കാനിരിക്കുന്ന പ്രതിയാണ്. പ്രതികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക