വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 07:32 PM |
Last Updated: 10th April 2022 07:32 PM | A+A A- |

ടിബിന്‍ ദേവസി/ഫെയ്‌സ്ബുക്ക്
കൊച്ചി: വ്യാപാരിയെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്.
എളമക്കര ജവാന്‍ ക്രോസ് റോഡില്‍ 'കോസ്മിക് ഇന്നവേഷന്‍സ്' നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും 2017-18ല്‍ ഖത്തറില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് കൃഷ്ണമണി എളമക്കരയില്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഫിയാസ് ജോലിക്കാരനായി ചേര്‍ന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ഇയാള്‍ സുഹൃത്തുക്കളുമായി എത്തി സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞ് കൃഷ്ണമണിയുമായി തര്‍ക്കമുണ്ടായി. ഫിയാസിന് നല്‍കാനുള്ള 40 ലക്ഷം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം.
ഈ വാര്‍ത്ത കൂടി വായിക്കാം കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)