എം സി ജോസഫൈന്‍ അന്തരിച്ചു

സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു
എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ
എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ (73) അന്തരിച്ചു. എകെജി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ച് നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈനെ പ്രായപരിധി കടന്നതിനാല്‍ ഇത്തവണ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് ജോസഫൈന്‍.

2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെയാണ് ജോസഫൈന്‍ കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചത്. പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മുസ്ലീംലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞിനോടാണ് പരാജയപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.

വൈപ്പിന്‍ സ്വദേശിനിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. ജിസിഡിഎ ചെയര്‍പേഴ്‌സണ്‍, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, അങ്കമാലി നഗരസഭാ കൗണ്‍സിലര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com