പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 08:13 AM  |  

Last Updated: 11th April 2022 08:13 AM  |   A+A-   |  

ksrtc_swift

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്

 

പത്തനംതിട്ട: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്ക് ഈ ആഴ്ച മുതല്‍ കെഎസ്ആര്‍ടിസി സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും. ആറന്മുള എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്.

പത്തനംതിട്ടയില്‍ നിന്ന് വൈകിട്ട് 5.30 മണിക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബംഗളൂരുവില്‍ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെഎസ് ആര്‍ടിസി  സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പര്‍ ബസ്. 

ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും  'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.

പത്തനംതിട്ട  ബംഗളൂരു ടിക്കറ്റ് നിരക്ക് 1251 രൂപയാണ്. തിരികെ ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് രാത്രി 7.30ന് പുറപ്പെടും. സേലം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം വഴിയാണ് സര്‍വീസ്. ടിക്കറ്റ് നിരക്ക് 1376 രൂപ. പത്തനംതിട്ടയില്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബസ് സര്‍വീസ് ഏറെ സഹായകരമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ ഇന്നുമുതല്‍; പ്രത്യേക ഓഫറുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ